റാഞ്ചി ആക്രമണം; പോസ്റ്ററുകൾ പുറത്ത് വിട്ടതിൽ ഝാർഖണ്ഡ് പൊലീസിൽ നിന്നും വിശദീകരണം തേടി

റാഞ്ചി: റാഞ്ചിയിൽ പ്രവാചക നിന്ദക്കെതിരെ നടന്ന പ്രതിഷേധത്തിൽ കുറ്റാരോപിതരുടെ ഫോട്ടോകളും വിവരങ്ങളും അടങ്ങിയ പോസ്റ്ററുകൾ ഝാർഖണ്ഡ് പൊലീസ് പുറത്ത് വിട്ട സംഭവത്തിൽ സംസ്ഥാന ആഭ്യന്തര പ്രിൻസിപ്പൾ സെക്രട്ടറി രാജീവ് അരുൺ എക്ക പൊലീസിനോട് വിശദീകരണം തേടി.

വ്യക്തികളുടെ വിവരങ്ങൾ ഇത്തരത്തിൽ പരസ്യമാക്കുന്നത് നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈകോടതി 2020 മാർച്ച് ഒൻപതിന് പുറത്ത് വിട്ട വിധിയിൽ പറയുന്നുണ്ടെന്ന് ആഭ്യന്തര സെക്രട്ടറിയുടെ കത്തിൽ പറയുന്നു.

ചൊവ്വാഴ്ച പോസ്റ്ററുകൾ പതിപ്പിച്ചതിന് പിന്നാലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് പൊലീസ് അവ നീക്കം ചെയ്തിരുന്നു. തെറ്റുകൾ തിരുത്തിയ ശേഷം പോസ്റ്ററുകൾ വീണ്ടും പുറത്തിറക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്ന് കോടതി ഉത്തർപ്രദേശ് സർക്കാരിനോട് മുമ്പ് നിർദേശിച്ചതാണ്. അത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Leave A Reply