കാസർഗോഡ് എക്സൈസിന്റെ മിന്നൽ പരിശോധന; എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

കാസർഗോഡ്: ജില്ലയിൽ രണ്ടിടങ്ങളിലായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ എംഡിഎംഎ പിടികൂടി. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു. കയ്യാർ ചേവാർ കുണ്ടക്കരയടുക്കത്തെ സഫിയുടെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച 4.58 ഗ്രാം എംഡിഎംഎ ആണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവത്തിൽ സഫിയയും മകൻ അസ്റുദ്ദീനും പ്രതിയാണെന്നു എക്സൈസ് സംഘം അറിയിച്ചു. സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

അതേസമയം, വാഹനത്തിൽ കടത്തുകയായിരുന്ന 2 ഗ്രാം എംഡിഎംഎയുമായി ഉദുമ പാക്യാര കണ്ണംകുളത്തെ വി.പി.സുഹൈൽ (28) പാലക്കുന്ന് മുതിയക്കാലിലെ മുഹമ്മദ് നൗഷാദ് (36) എന്നിവരെ എക്സൈസ് സംഘം പിടികൂടി. പെരുമ്പള ബേനൂരിൽ നിന്നു സബ് ഇൻസ്പെക്ടർ കെ.സുധാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave A Reply