ആളില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറി; അതിഥി തൊഴിലാളി റിമാൻഡിൽ

പറവൂർ: ആളില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശി ഇക്രാമുൽ ഹുസൈനെ (26) നന്ത്യാട്ടുകുന്നം പുഴവൂർ ബിപിന്റെ വീട്ടിൽ നിന്നും നാട്ടുകാർ ആണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

ബിപിൻ സമീപത്തുള്ള ബന്ധുവിന്റെ വീട്ടിലാണു താമസം. ബിപിന്റെ വീടിന് അടച്ചുറപ്പു കുറവാണ്. ഒരാഴ്ച മുൻപ് ഈ വീട്ടിൽ നിന്നും 6 നിലവിളക്കുകൾ, 3 മൊന്ത, കിണ്ടി എന്നിവ മോഷണം പേയി. കഴിഞ്ഞ ദിവസം ആക്രി പെറുക്കാൻ സ്ഥലത്തെത്തിയ യുവാവു വീടിനുള്ളിൽ കയറി പരിശോധന നടത്തുന്നതു കണ്ട സമീപവാസികൾ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Reply