‘പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉടൻ നിർമ്മിക്കണം’; നാഷണൽ ജനതാദൾ ശയന പ്രദക്ഷിണം നടത്തി

പാലക്കാട്: പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉടൻ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ജനതാദൾ ശയന പ്രദക്ഷിണം നടത്തി.

പാലക്കാട് മുനിസിപ്പൽ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടി മുൻ മന്ത്രി വി.സി കബീർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.

സത്യാഗഹ സമരത്തിന്റെ 29-ാം ദിവസമായ ഇന്ന് പാലക്കാട് മുനിസിപ്പൽ ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിലുള്ള സത്യാഗ്രഹ സമര പന്തലിൽ സമാപിച്ചു.

പ്രതിഷേധ മാർച്ചിൽ നാഷണൽ ജനതാദൾ ജില്ലാ പ്രസിഡന്റ് സി.എം കുഞ്ഞി , ജില്ലാ സെക്രട്ടറിമാരായ കെ.എസ് ജെയിംസ്, എ. വിൻസന്റ്, കെ.ജെ നൈനാൻ, ജില്ലാ ട്രഷറർ സുൽത്താൻ, മഹിളാ ജനത സംസ്ഥാന ജനറൽ സെക്രട്ടറി നൗഫിയാ നസീർ, യുവജനത സംസ്ഥാന കമ്മിറ്റി അംഗം സൂര്യരാജ്, പാച്ചറാണി ഹരിദാസ് എന്നിവർ പ്രസംഗിച്ചു.

Leave A Reply