ലഹരി ഉപയോഗിച്ച് ബസ്, ലോറി ഡ്രൈവർമാർ; കുറ്റിപ്പുറത്ത് മിന്നൽ പരിശോധന

കുറ്റിപ്പുറം: ബസുകളിലും ടിപ്പർ ലോറികളിലും ‍‍ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറത്ത് മിന്നൽ പരിശോധന. ദേശീയപാതയിലെ കുറ്റിപ്പുറം മിനിപമ്പയിലും കുറ്റിപ്പുറം ടൗൺ ബസ് സ്റ്റാൻഡിലും പോലീസ്, മോട്ടർ വാഹന വകുപ്പ്, എക്സൈസ്, ആരോഗ്യവകുപ്പ് എന്നിവ ചേർന്നു നടത്തിയ പരിശോധനയിലാണ് ‍ഡ്രൈവർമാർ അടക്കമുള്ള ജീവനക്കാരിൽനിന്ന് നിരോധിച്ച ലഹരി വസ്തുക്കൾ കണ്ടെത്തിയത്.

മേഖലയിൽ തുടർച്ചയായി ഉണ്ടായ വാഹനാപകടങ്ങൾക്കു കാരണം ചില ഡ്രൈവർമാരുടെ ലഹരി ഉപയോഗമാണെന്ന് പോലീസിനു വിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ ദേശീയപാതയിൽ മിന്നൽ പരിശോധന നടന്നത്. ചില ബസുകളിൽ നിന്നും ടിപ്പർ ലോറികളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ഇവരെ ആദ്യഘട്ടമെന്ന നിലയിൽ പിഴ അടപ്പിച്ചശേഷം മുന്നറിയിപ്പു നൽകി വിട്ടയച്ചു. അടുത്ത ഘട്ടത്തിൽ കേസെടുക്കുമെന്നും വാഹനം കസ്റ്റഡിയിലെടുക്കുമെന്നും സിഐ ശശീന്ദ്രൻ മേലയിൽ അറിയിച്ചു. ആഴ്ചയിൽ ഒരിക്കൽ ഇത്തരത്തിൽ സംയുക്ത പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.

Leave A Reply