കണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം: ഒമ്പത് കിലോ വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

കണ്ണൂർ: കണ്ണൂരിൽ ജ്വല്ലറിയുടെ ഷട്ടർ തകർത്ത് മോഷണം. കണ്ണൂർ പുതിയ ബസ്റ്റാൻ്റിൽ പ്രവർത്തിക്കുന്ന അർഷിത ജ്വല്ലറിയിലാണ് മോഷണം നടന്നത്.ജ്വല്ലറിയിൽ നിന്നും ഒമ്പത് കിലോ വെള്ളി ആഭരണങ്ങൾ കവർന്നു.

രാവിലെയോടെ നാട്ടുകാരാണ് ജ്വല്ലറിയുടെ ഷട്ടർ കുത്തി തുറന്ന നിലയിൽ കണ്ടത്.തുടർന്ന് ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ടൗൺസ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.ജ്വല്ലറിയിൽ നിന്നും ഏഴ് ലക്ഷത്തി ഇരുപതിനായിരം രൂപയുടെ വെള്ളിആഭരണങ്ങൾ നഷ്ടപ്പെട്ടതായി ജ്വല്ലറി ഉടമ റിജിൽ പോലീസിൽ പരാതി നൽകി.

Leave A Reply