ഇറാനിലെ ഭൂചലനം; ഖത്തർ തീരത്തും തുടർചലനം

ഇറാനിലെ തെക്കൻ മേഖലയിലെ കിഷ് ദ്വീപിലുണ്ടായ ഭൂകമ്പത്തിന്റെ തുടർചലനം ഖത്തറിലും അനുഭവപ്പെട്ടതായി ഭൂചലനം സംബന്ധിച്ച് നിരീക്ഷിക്കുന്ന സിയസ്മിക് ഇൻഫർമേഷൻ നെറ്റ് വർക് അറിയിച്ചു. രാജ്യത്തിന്‍റെ തീരദേശ മേഖലകളിൽ ചിലയിടങ്ങളിലാണ് തുടർചലനമായി നേരിയ പ്രകമ്പനം അനുഭവപ്പെട്ടത്.

ഖത്തറിനു പുറമെ യു.എ.ഇ, ബഹ്‌റൈൻ, സൗദി എന്നീ ഗൾഫ് രാജ്യങ്ങളിലും തുടർചലനം അനുഭവപ്പെട്ടതായും റിപ്പോർട്ട് ചെയ്തു. 3.7 മുതൽ 5.2 ഡിഗ്രി വരെ തീവ്രതയുള്ള ഏഴ് ഭൂകമ്പങ്ങളാണ് ഇറാൻ തീരത്തോട് ചേർന്ന അറേബ്യൻ ഗൾഫ് സമുദ്രമേഖലകളിൽ അനുവഭവപ്പെട്ടത്.

Leave A Reply