അസമിൽ കനത്ത മഴ തുടരുന്നു; വീണ്ടും മണ്ണിടിച്ചിൽ

അസമിൽ ശക്തമായ മഴയെ തുടർന്ന് ഗുവാഹത്തിയുടെ പലഭാഗങ്ങളിലും ഇന്ന് പുലർച്ചെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. നഗരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. പുതുതായി ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സംസ്ഥാനത്ത് ഈ വർഷമുണ്ടായ മഴയിലും മണ്ണിടിച്ചിലിലും 42 പേർ മരിച്ചിട്ടുണ്ട്. അതിൽ നാലു പേർ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിലാണ് മരിച്ചത്.

മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ ഗീതാ നഗർ, സോനാപൂർ, കാലപാഹർ, നിജാരപാർ മേഖലകളിലെ റോഡ് ഗതാഗതം തടസപ്പെടുത്തിയതായി അസം ദുരന്ത നിവാരണ സേനാംഗം അറിയിച്ചു.

Leave A Reply