ബന്തടുക്കയിൽ വ്യാപക പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

ബന്തടുക്ക: ടൗണിലെ കടകളിൽ പരിശോധനയുമായി ഭക്ഷ്യസുരക്ഷാവിഭാഗം. മത്സ്യ വില്പന കേന്ദ്രം, ഉണക്കമീൻ വില്പന കേന്ദ്രം, ബേക്കറി, മറ്റുവ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഭക്ഷ്യസുരക്ഷാവിഭാഗം ഉദുമ സർക്കിൾ, ബന്തടുക്ക പ്രാഥമികാരോഗ്യം എന്നിവയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

ഒരു ബേക്കറിയിൽ നിന്നും വിൽപ്പനയ്‌ക്ക്‌വെച്ച പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകി. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുനോട്ടീസ് നൽകി. സ്ഥലത്തെത്തിയ മൊബൈൽ ലാബിൽ മത്സ്യസാമ്പിൾ പരിശോധിച്ചുവെങ്കിലും മായം കണ്ടെത്തിയില്ല.

ഫുഡ് സേഫ്റ്റി ഓഫീസർ ഹേമാംബിക, പ്രാഥമികാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഫിലിപ്പ് മാത്യു, സി.ജെ.ആന്റണി എന്നിവ രുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave A Reply