രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്രയുടെ മലയാളം ട്രെയ്‌ലർ റിലീസ് ചെയ്തു

ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും ബ്രഹ്മാസ്ത്രയെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെങ്കിൽ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻറെ മലയാളം ട്രെയ്‌ലർ ഇപ്പോൾ റിലീസ് ചെയ്തു. ദൃശ്യ വിസ്മയം ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലർ സാക്ഷ്യം വഹിക്കുന്നു.

ആലിയ ഇഷ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.   മൂന്ന് ഭാഗങ്ങളുള്ള ഫാന്റസി ട്രൈലോജിയായാണ് ബ്രഹ്മാസ്ത്ര പ്ലാൻ ചെയ്തിരിക്കുന്നത്. കരൺ ജോഹറാണ് ഇത് നിർമ്മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, മൗനി റോയ് എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്. ചിത്രം സെപ്റ്റംബർ 9ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.

Leave A Reply