ഒല്ലൂര്‍: തൃശൂർ ഒല്ലൂർ സെന്ററില്‍ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. അമ്മാടം പള്ളിപ്പുറം കള്ളിക്കാടന് വീട്ടില്‍ ആന്റോക്കാണ് (61) പരിക്കുപറ്റിയത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്.
ലോറിക്കടിയില്‍ കുടുങ്ങിയ ബൈക്ക് കുറച്ചുദൂരം വലിച്ചുകൊണ്ടുപോയ ശേഷമാണ് നിന്നത്. അപകടത്തിൽ ബൈക്ക് യാത്രികനായ ആന്റോയുടെ കാലിനും കൈക്കും ഗുരുതര പരിക്കേറ്റു. ഒല്ലൂരിലെ ആക്ട്സ് പ്രവർത്തകര്‍ ഇയാളെ തൃശൂര്‍ എലൈറ്റ് മിഷന് ആശുപത്രിയില്‍ എത്തിച്ചു.