കൊച്ചി: സംസ്ഥാന വാണിജ്യ – വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന വ്യവസായ മേളയായ കേരള ബിസിനസ് ടു ബിസിനസ് മീറ്റ് — വ്യാപാര്‍ 2022′ വ്യാഴം മുതല്‍ 18 വരെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് രാവിലെ ഒന്‍പതിന് മേള ഉദ്ഘാടനം ചെയ്യും.
ഫാഷന്‍ ഡിസൈനിഗ്, ഫര്‍ണിഷിംഗ് ഉല്പന്നങ്ങള്, റബ്ബര്‍, കയര്‍ ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദ ഉത്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, കരകൗശലവസ്തുക്കള്‍, മുള തുടങ്ങിയ മേഖകളില്‍ പ്രത്യേക ശ്രദ്ധയൂന്നിക്കൊണ്ടാണ് മേള സംഘടിപ്പിചിരിക്കുന്നത്. അതോടൊപ്പം സംസ്ഥാനത്തെ മറ്റ് പ്രധാന വ്യവസായ മേഖലകളായ ഭക്ഷ്യ സംസ്കരണം, കൈത്തറി, വസ്ത്രങ്ങള്‍ എന്നിവയുടെ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും മേളയ്ക്കുണ്ട്.
ഉദ്ഘാടന സമ്മേളനത്തില്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാർ അധ്യക്ഷത വഹിക്കും. ഹൈബി ഈഡന് എം.പി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ സുമന് ബില്ല, എ.പി.എം മുഹമ്മദ് ഹനീഷ്, സംസ്ഥാനന വ്യവസായ വികസന കോര്പ്പറേഷന് (കെ.എസ്.ഐ.ഡി.സി) മാനേജിംഗ് ഡയറക്ടര്‍ എം.ജി രാജമാണിക്യം, വാണിജ്യ – വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, തൃശൂര്‍ എം.എസ്.എം.ഇ ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടര്‍ ജി.എസ് പ്രകാശ്, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് സംസ്ഥാനപ്രസിഡന്റ് എം.ഖാലിദ്, എഫ്.ഐ.സി.സി.ഐ ( ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രീസ് ) ചെയര്മാന് ദീപക് എല്‍. അശ്വനി, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന് (കെ.ബി.ഐ.പി ) സി.ഇ.ഒ എസ്. സൂരജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.