ഇൻഡ്യൻ രാഷ്ട്രീയത്തിൽ മത സൗഹാർദ്ദത നിലനിർത്തേണ്ട കാലഘട്ടം ആസന്നമായിരിക്കുന്നു; രാജുഏബ്രഹാം

ഇൻഡ്യൻ രാഷ്ട്രീയത്തിൽ മത സൗഹാർദ്ദത നിലനിർത്തേണ്ട കാലഘട്ടം ആസന്നമായിരിക്കുന്നുവെന്ന് രാജുഏബ്രഹാം. ക്രിസ്ത്യൻ പ്രസ്സ് അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ റാന്നി പി.ജെ.റ്റി ഹാളിൽ നടന്ന മത സൗഹാർദ്ദ സെമിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പുതിയ തലമുറയ്ക്ക് മത സൗഹാർദ്ദത എന്താണെന്ന് ചൂണ്ടിക്കാട്ടുവാൻ സഭാ സാമുദായിക മതനേതാക്കൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ: കെ.ജയവർമ്മ സെമിനാറിന്‌ നേതൃത്വം നൽകി. സുവി: തോമസ് കുട്ടി പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു.ആലിച്ചൻ ആ റോന്നിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ അനിത അനിൽകുമാർ, ബിന്ദു റെജി ,ശോഭാ ചാർജി., ബെന്നി പുത്തൻ പറമ്പിൽ, മേഴ്സി പാണ്ടിയേത്ത്, ബിജി വർഗ്ഗീസ്, റവ.ബിജു എ എസ് , തോമസ് മാമ്മൻ, ജേക്കബ്ബ് പുന്നമൂട്ടിൽ, അലിയാർ എരുമേലി, കെ.ജെ. ഫിലിപ്പ്, ജയകുമാർ ആർ എന്നിവർ പ്രസംഗിച്ചു.

Leave A Reply