ഒമാനിൽ മലിനജല കുഴിയില്‍ വീണ് കുട്ടിക്ക് ദാരുണാന്ത്യം

ഒമാനിൽ മലിനജല കുഴിയില്‍ വീണ് കുട്ടിക്ക് ദാരുണാന്ത്യം.വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സുവൈഖ് വിലായത്തില്‍ തിങ്കളാഴ്ചയാണ് സംഭവം.

സുവൈഖിലെ ഒരു വീട്ടിലെ മലിനജല കുഴിയില്‍ കുട്ടി വീണെന്ന റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘം സംഭവസ്ഥലത്തെത്തിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. രക്ഷാപ്രവര്‍ത്തക സംഘം കുട്ടിയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചതായി ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

Leave A Reply