പൂനെയിൽ മോഷണശ്രമത്തിനിടെ എടിഎമ്മിന് തീപിടിച്ച് നാല് ലക്ഷം രൂപ കത്തി നശിച്ചു

പൂനെയിൽ മോഷണശ്രമത്തിനിടെ എടിഎമ്മിന് തീപിടിച്ച് നാല് ലക്ഷം രൂപ കത്തി നശിച്ചു.പൂനെയ്‌ക്ക് സമീപം കുടൽവാഡിയിൽ ചിക്കലി റോഡിലുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മെഷീനാണ് കത്തി നശിച്ചത്. ഈ മാസം 12ാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. നാല് ലക്ഷം രൂപയുടെ നോട്ടുകളാണ് കത്തി നശിച്ചത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മോഷണശ്രമം. ജീവനക്കാരെന്ന വ്യാജേനയാണ് മോഷ്ടാക്കൾ എടിഎമ്മിനുള്ളിലേക്ക് കയറിയത്. ഇതിന് പിന്നാലെ ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ കറുത്ത പെയിന്റ് അടിച്ച് മറച്ചു. ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തുറക്കാൻ ശ്രമിച്ചതോടെയാണ് തീപിടുത്തമുണ്ടായത്.

Leave A Reply