തകിൽ വിദ്വാൻ കരുണാ മൂർത്തി അന്തരിച്ചു

കൊച്ചി: പ്രമുഖ തകിൽ വിദ്വാൻ വൈക്കം കരുണാമൂർത്തി(52) അന്തരിച്ചു. പാൻക്രിറ്റൈറ്റിസിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വൈക്കം ക്ഷേത്ര കലാപീഠം മുൻ അധ്യാപകനായിരുന്നു. തകിലിൽ കീർത്തനങ്ങൾ വായിക്കുന്നതിൽ അഗ്രഗണ്യനാണ്. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ കലാപ്രകടനം നടത്തിയിട്ടുണ്ട്.

ഭാര്യ: ശ്രീലത മൂർത്തി. മക്കൾ: ആതിര മൂർത്തി, ആനന്ദ് മൂർത്തി, മരുമകൻ: മനുശങ്കർ. സംസ്കാരം നാളെ.

Leave A Reply