പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മഹാരാഷ്ട്ര കോൺഗ്രസ് നേതാവിനെതിരെ കേസ്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തതിനെതിരെ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് മുൻ നാഗ്പൂർ കോൺഗ്രസ് അധ്യക്ഷൻ ഷെയ്ഖ് ഹുസൈൻ പ്രധാനമന്ത്രിക്കെതിരെ പരാമർശം നടത്തിയത്. ഹുസൈനെതിരെ നാഗ്പൂരിൽ ബി.ജെ.പി പരാതി നൽകിയിരുന്നു. സമാധാന ലംഘനത്തിന് പ്രേരിപ്പിക്കൽ, മനഃപൂർവം അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.