ലൈസന്‍സില്ലാതെ മരുന്നുകള്‍ കൈകാര്യം ചെയ്‍തു; 17 പ്രവാസികൾ പിടിയിൽ

കുവൈറ്റ്: ലൈസന്‍സില്ലാതെ മരുന്നുകള്‍ കൈകാര്യം ചെയ്‍ത 17 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാലാവധി കഴിഞ്ഞ മരുന്നുകളും ഉറവിടം വ്യക്തമല്ലാത്ത മരുന്നുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഭ്യന്തര മന്ത്രാലയത്തിനൊപ്പം കുവൈത്ത് ആരോഗ്യ മന്ത്രാലയവും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇത്രയും പേരെ പിടികൂടിയത്. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്നതടക്കം മറ്റ് വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Leave A Reply