‘ചായകുടി നിർത്തൂ’; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ നിർദേശവുമായി പാക് സർക്കാ‌ർ

ഇസ്‌ലാമാബാദ്: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ജനങ്ങളോട് ചായകുടി കുറയ്ക്കാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ ഭരണകൂടം. പാക് ആസൂത്രണ മന്ത്രി അഹ്‌സൻ ഇഖ്ബാലാണ് പ്രതിസന്ധി തരണം ചെയ്യാൻ വ്യത്യസ്തമായ നിർദേശം മുന്നോട്ടുവച്ചത്.

ലോകത്ത് ഏറ്റവും കൂടുതൽ ചായപ്പൊടി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാൻ. കഴിഞ്ഞ വർഷം മാത്രം ഏകദേശം 4680 കോടി രൂപയ്ക്ക് രാജ്യത്ത് ചായപ്പൊടി ഇറക്കുമതി ചെയ്തെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ചായക്കുടി കുറച്ച് ചെലവ് നിയന്ത്രിക്കാമെന്ന നിർദേശം മന്ത്രി മുന്നോട്ടുവച്ചത്. ചായക്കുടിക്കുന്നത് ഒന്നോ രണ്ടോ കപ്പെങ്കിലും കുറയ്ക്കാൻ രാജ്യത്തോട് അഭ്യർത്ഥിക്കുകയാണെന്നും നിലവിൽ കടമെടുത്താണ് ചായപ്പൊടി ഇറക്കുമതി ചെയ്യുന്നതെന്നും അഹ്‌സൻ ഇഖ്ബാൽ കഴിഞ്ഞ ദിവസം പറഞ്ഞു.

Leave A Reply