മുംബൈ: യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം പുറത്തുവരാന്‍ മണിക്കൂറുകള്‍ അവശേഷിക്കേ കനത്ത ചാഞ്ചാട്ടം നേരിട്ട് ഓഹരി സൂചികകള്‍.
ദിനവ്യാപാരത്തിനിടെ സെന്‍സെക്സില്‍ 400 പോയന്റിന്റെ വ്യതിയാനമുണ്ടായി. ഒടുവില്‍ 152 പോയന്റ് നഷ്ടത്തില്‍ 52,541ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 40 പോയന്റ് താഴ്ന്ന് 15,692ലുമെത്തി.
എന്‍പിടിസി, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങി ഓഹരികള്‍ ഒരുശതമാനത്തോളം നഷ്ടംനേരിട്ടു.