എഐസിസി ആസ്ഥാനത്ത് കയറി കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം ഇന്നും സംഘർഷത്തിൽ കലാശിച്ചു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാളെ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. നാളെ എല്ലാ രാജ്‌ഭവനുകളും ഉപരോധിക്കും. വെള്ളിയാഴ്ച ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധമുണ്ടാവും.

എഐസിസി ആസ്ഥാനത്ത് പൊലീസ് കയറിയത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ ഉൾപ്പടെയുള്ളവർ കുത്തിയിരുന്നു പ്രതിഷേധിച്ചു.എന്നാൽ എഐസിസി ആസ്ഥാനത്ത് പൊലീസ് നടപടിയുണ്ടായിട്ടില്ലെന്ന് സ്‌പെഷ്യൽ കമ്മീഷണർ ഡോ. സാഗർ പ്രീത് ഹൂഡ പറഞ്ഞു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Leave A Reply