കൽക്കരി മോഷണം; തൃണമൂൽ എംഎൽഎയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎ സൗകാത് മോല്ലയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ. കൽക്കരി മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് തൃണമൂൽ എംഎൽഎയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പശ്ചിമ ബംഗാളിലെ ഈസ്റ്റേൺ കോൾഫീൽഡ്‌സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഖനിയിൽ നിന്നും കൽക്കരി മോഷ്ടിച്ചെന്നാണ് കേസ്.

കാനിങ് പർബ നിയോജകമണ്ഡലത്തിലെ എംഎൽഎയായ സൗകാത മോല്ല സിബിഐയുടെ കൊൽക്കത്ത ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. നേരത്തെ കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപിയായ അഭിഷേക് ബാനർജിയുടെ ഭാര്യയെ ചോദ്യം ചെയ്തിരുന്നു.

Leave A Reply