രാഷ്ട്രപതി തെരഞ്ഞെടുപ്പ്;മമത വിളിച്ച യോഗത്തില്‍ ടിആര്‍എസ് പാര്‍ട്ടിയും ആംആദ്മിയും പങ്കെടുക്കില്ല
ഡല്‍ഹി: ബിജെപിക്കെതിരെ അണിനിരക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിളിച്ച് ചേര്‍ത്ത യോഗം ഇന്ന് മൂന്നു മണിക്ക് ഡല്‍ഹിയില്‍ ചേരും. യോഗത്തില്‍ നിന്ന് തെലങ്കാന രാഷ്ട്രീയ സമിതിയും ആംആദ്മി പാര്‍ട്ടിയും വിട്ടുനില്‍ക്കുമെന്നാണ് സൂചന. കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യത്തിനും തയ്യാറല്ലെന്നാണ് ഇരുപാര്‍ട്ടികളുടെയും നിലപാട്.
ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പൊതുസമ്മതനായ ഒരു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് 22 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് മമത കത്തയച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടത്തിയിരുന്നു. പ്രതിപക്ഷത്തെ പ്രധാനപാര്‍ട്ടികളെല്ലാം തന്നെ പവാറിനെ പിന്തുണച്ച് രംഗത്ത് വന്നെങ്കിലും സ്ഥാനാര്‍ഥിയാകാനില്ലെന്നു പവാര്‍ നിലപാട് എടുത്തു.