സ്വ​പ്‌​ന സു​രേ​ഷി​നെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​ക്കേസ് : ഷാ​ജ് കി​ര​ണ്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി

 

തി​രു​വ​ന​ന്ത​പു​രം: ഷാ​ജ് കി​ര​ണ്‍ അന്വേഷണ സംഘത്തിനു മുന്നിൽ സ്വ​പ്‌​ന സു​രേ​ഷി​നെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ല്‍ ഹാജരായി. പോലീ​സ് ക്ല​ബി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ന്ന് ഉ​ച്ച​യ്ക്കു ര​ണ്ടോടെയാണ് ഷാ​ജ് കി​ര​ണ്‍ എത്തിയത്.പോ​ലീ​സ് ഹൈ​കോ​ട​തി​യി​ൽ ഷാ​ജ് കി​ര​ൺ സ്വ​പ്ന സു​രേ​ഷ് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ പ്ര​തി​യ​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

പോ​ലീ​സ് കോ​ട​തി​യി​ൽ നി​ല​പാ​ടെ​ടു​ത്ത​ത് ​ഷാജ് കി​ര​ണി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​വേ​ള​യി​ലാ​ണ്. കോ​ട​തി​യും ഷാ​ജ് കി​ര​ണി​നെ മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കി ചോ​ദ്യം ചെ​യ്യാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഷാ​ജ് കി​ര​ണെ പ്ര​തി​യാ​ക്ക​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ ചോ​ദ്യം ചെ​യ്യലിന് ശേ​ഷ​മാ​വും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

 

 

Leave A Reply