110 മണിക്കൂര്‍ നീണ്ട പരിശ്രമം ഒടുവിൽ വിജയം കണ്ടു; കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിച്ചു

ഡൽഹി: ഛത്തീസ്ഗഡിൽ കുഴൽ കിണറിൽ വീണ പത്ത് വയസ്സുകാരനെ രക്ഷിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസത്തെ ശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞത്. ഇന്നലെ അർധരാത്രിയിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഛത്തീസ്ഗഡിലെ ജൻജ്ഗിർ-ചമ്പ ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറുപതടി താഴ്ചയുള്ള കിണറ്റില്‍ കുട്ടി വീണത്. വീടിന് പിന്നിലെ പറമ്പിൽ കളിക്കുന്നതിനിടെ പതിനൊന്ന് വയസുകാരന്‍ രാഹുല്‍ സാഹു കുഴല്‍ കിണറിലേക്ക് വീഴുകയായിരുന്നു. 110 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാന് കഴിഞ്ഞത്.

Leave A Reply