അസുഖം ബാധിച്ച മൃഗത്തെ പരിശോധിക്കാനെന്ന വ്യാജേനെ വിളിച്ചുവരുത്തി; മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു

ബിഹാര്‍: അസുഖം ബാധിച്ച മൃഗത്തെ പരിശോധിക്കാനെന്ന വ്യാജേനെ വിളിച്ചുവരുത്തി മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. ബിഹാറിലെ ബെഗുസാരായില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

”അസുഖമുള്ള ഒരു മൃഗത്തെ പരിശോധിക്കാൻ ഉച്ചയ്ക്ക് 12 മണിയോടെയാണ് അവര്‍ ഡോക്ടറെ വിളിച്ചത്. അതിനുശേഷം 3 പേർ ചേര്‍ന്ന് ഡോക്ടറെ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. വീട്ടിലുള്ളവര്‍ ആകെ ഭയപ്പെട്ടു. തുടര്‍ന്ന് ഞങ്ങള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു” ഡോക്ടറുടെ ബന്ധുവിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടർന്ന് മൃഗഡോക്ടറുടെ പിതാവ് പൊലീസിൽ പരാതി നൽകി. ” ഡോക്ടറുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഞങ്ങൾ എസ്.എച്ച്.ഒയോടും മറ്റ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.കർശന നടപടിയെടുക്കും “ബെഗുസരായ് എസ്.പി യോഗേന്ദ്ര കുമാർ വ്യക്തമാക്കി.

Leave A Reply