രാഹുല്‍ ഗാന്ധിയെ ഇ.ഡി.ചോദ്യം ചെയ്യാനിരിക്കെ കടുത്ത വിമര്‍ശനുവമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ തുടര്‍ച്ചയായി മൂന്നാം ദിവസവും രാഹുല്‍ ഗാന്ധിയെ ഇ.ഡി.ചോദ്യം ചെയ്യാനിരിക്കെ കടുത്ത വിമര്‍ശനുവമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി. വീട്ടിൽ നിന്നടക്കം നേതാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയാണ്,Ed ബിജെപിയുടെ തിരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ ജോലിയാണ് ചെയ്യുന്നത്, ഹിസ് മാസ്റ്റേഴ്സ് വോയ്സ് ആണ്, എത്ര ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടാലും ഹാജരായി മറുപടി നൽകും,ഈ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ വരുന്നില്ല, ഒരാള് പോലും പണം കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ടന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു.സത്യത്തിനും നീതിക്കുമായി ജയിൽവാസമനുഭവിച്ചരാണ് കോൺഗ്രസ് നേതാക്കൾ.പ്രതിപക്ഷ പാർട്ടികളെ പ്രധാനമന്ത്രി ബഹുമാനിക്കാൻ പഠിക്കണമെന്നും അശോക് ഗലോട്ട് ആവശ്യപ്പെട്ടു.

Leave A Reply