സ്വപ്ന സുരേഷിന്‍റെ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന ആരോപണം: മുഖ്യമന്ത്രിയുടെ ഓഫീസ് മുമ്പ് മുഖ്യമന്ത്രി പറഞ്ഞ മറുപടി പങ്കുവെച്ച് രംഗത്ത്

തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന ആരോപണത്തിന്, മുഖ്യമന്ത്രിയുടെ ഓഫീസ് മുന്‍പ് മുഖ്യമന്ത്രി പറഞ്ഞ മറുപടി പങ്കുവെച്ച് രംഗത്ത്. ഓഫീസ് പിആര്‍ഒ മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ചത് മുഖ്യമന്ത്രി സ്വപ്ന സുരേഷുമായുള്ള പരിചയമെങ്ങനയെന്ന് വിശദീകരിക്കുന്ന വീഡിയോയാണ്.

ഇന്നലെ സ്വപ്ന സുരേഷിന്‍റെ വെല്ലുവിളി ക്ലിഫ് ഹൗസിൽ ചർച്ച ചെയ്ത് പലതും നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും തന്നെ അറിയാമെന്നും കോടതി വഴി ഓർമയില്ലെങ്കിൽ ഓർമിപ്പിക്കാമെന്നുമായിരുന്നു. മുഖ്യമന്ത്രി മുമ്പ് പറഞ്ഞ മറുപടി ഓഫീസ് പങ്കുവെച്ചത് ഇതിനുള്ള മറുപടി എന്ന നിലിയിലാണ്.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ റീജിയണല്‍ ഹെഡ് ആര്‍ അജയ്ഘോഷ് ഉന്നയിച്ച ചോദ്യത്തിന് 13.10.2020 ല്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിരിക്കുന്നത്. സ്വപ്‍ന സുരേഷിനെ പരിചയ൦ യുഎഇ കോണ്‍സുല്‍ ജനറലിന്‍റെ സെക്രട്ടറിയെന്ന നിലയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട് വീഡിയോയില്‍

 

Leave A Reply