ശശികുമാർ ചിത്രം കാരി : ആദ്യ ഗാനം പുറത്തിറങ്ങി

എസ് ലക്ഷ്മൺ കുമാർ നിർമ്മിക്കുകയും ഹേമന്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ആക്ഷൻ ഡ്രാമ ചിത്രമാണ് കരി. പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിർമ്മാണം. ശശികുമാറും പാർവതി അരുണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സംയുക്ത ഷൺമുഖനാഥൻ, അമ്മു അഭിരാമി, ശിവാനി ഗ്രോവർ, സക്കീർ ഹുസൈൻ, മിനു കുറൈൻ എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടു. തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹേമന്ത് തന്നെയാണ്. ചിത്രത്തിൻറെ ഡിഒപി ഗണേഷ് ചന്ദ്ര നിർവഹിക്കുമ്പോൾ എഡിറ്റർ ടി ശിവാനന്ദീശ്വരൻ ആണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഡി ഇമ്മൻ ആണ്.

Leave A Reply