പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ്: ഇന്ത്യക്കാരനായ പ്രവാസിയെ കുവൈത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജഹ്റയിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയർ ഉപയോ​ഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തു.

ഇയാളുടെ ഒപ്പം ജോലി ചെയ്‍തിരുന്ന ഇന്ത്യക്കാരിയാണ് മൃതദേഹം ആ​​ദ്യം കണ്ടത്. തുടർന്ന് ഇവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി ഫോറൻസിക് വിഭാ​ഗത്തിന് കൈമാറി.

Leave A Reply