പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി; ഡോക്യുമെന്ററി പ്രകാശനം ചെയ്തു

വയനാട് :  പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഡോക്യുമെന്ററി പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. പുല്‍പ്പള്ളി പഞ്ചായത്തിലെ കണ്ടമല കോളനിയിലെ കല്യാണി എന്ന ഗുണഭോക്താവിന്റെ വീട് നിര്‍മ്മാണ പ്രവൃത്തികളാണ് ബിയോണ്ട് ദി എക്സ്പെറ്റേഷന്‍ എന്ന ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് ആദ്യം പണി പൂര്‍ത്തീകരിച്ച ഭവനമാണ് കല്യാണിയുടേത്. 1320 വീടുകളാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ കഴിഞ്ഞവര്‍ഷം അനുവദിച്ചത്.

ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ ജുനൈദ് കൈപ്പണി, വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply