രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും; എ.ഐ.സി.സി ആസ്ഥാനത്ത് ഇന്നും പ്രതിഷേധ സാധ്യത

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും. തുടർച്ചയായ മൂന്നാം ദിവസമാണ് ഇ. ഡി രാഹുലിനെ ചോദ്യം ചെയ്യുന്നത്. ചൊവ്വാഴ്ച തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും ഇ.ഡി അംഗീകരിച്ചില്ല . രണ്ടാം ദിവസം 10 മണിക്കൂറിലേറെ ആണ് ചോദ്യം ചെയ്യൽ നീണ്ടത്. ഒന്നാം ദിവസം ഏഴുമണിക്കൂറും ചോദ്യം ചെയ്തിരുന്നു.

ഓഹരി വാങ്ങുന്നതിനായി കൊൽക്കത്തയിലുള്ള സ്വകാര്യ കമ്പനി യങ് ഇന്ത്യക്ക് വായ്പ നൽകിയത് നിയമപരമായിട്ടാണെന്നാണ് രാഹുൽ ഇ.ഡിക്ക് നൽകിയിരിക്കുന്ന മൊഴി. സാമ്പത്തിക ലാഭത്തിനുള്ള സംരംഭമല്ല യങ് ഇന്ത്യ എന്നും രാഹുൽ ഇഡിക്ക് മൊഴി നൽകി. എ.ഐ.സി.സി ആസ്ഥാനത്ത് ഇന്നും പ്രതിഷേധത്തിന് സാധ്യത ഉണ്ട്.

Leave A Reply