അടി കപ്യാരെ കൂട്ടമണിയുടെ കന്നഡ റീമേക്ക് അബ്ബബ്ബ : ട്രെയ്‌ലർ കാണാം

ആൻ അഗസ്റ്റി​ൻ നാലുവർഷത്തെ ഇടവേളയ്ക്കുശേഷം അഭി​നയരംഗത്തേക്ക് മടങ്ങി​യെത്തുന്നതിനൊപ്പം മറ്റൊരു റോളിലും അരങ്ങേറ്റം കുറിക്കുകയാണ് താരം ഇപ്പോൾ. നിർമാതാവിന്റെ കുപ്പായം ആണ് താരം അണിയുന്നത്. മറ്റൊരു പ്രത്യേകത ആദ്യ ചിത്രം നിർമിക്കുന്നത് കന്നടയിൽ ആണ് എന്നതാണ്. അടി കപ്യാരെ കൂട്ടമണിയുടെ കന്നഡ റീമേക്ക് അബ്ബബ്ബ ആണ് ആൻ നിർമിക്കുന്നത്. ഇപ്പോൾ സിനിമയിലെ ട്രെയ്‌ലർ റിലീസ് ചെയ്തു.

 

ലികിത് ഷെട്ടിയും അമൃത അയ്യങ്കാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജൂലൈ 1 ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും. ചിത്രം സംവിധാനം ചെയ്യുന്നത് കെഎം ചൈത്യയാണ്. ചിത്രം നിർമ്മിക്കുന്നത് ആൻ അഗസ്റ്റിനോടൊപ്പം വിജയ് ബാബു, വിവേക് തോമസ് എന്നിവരും ചേർന്നാണ്. അടി കപ്യാരെ കൂട്ടമണി ഹോസ്റ്റൽ എന്ന പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ആദ്യ അന്യ ഭാഷ ചിത്രമെന്ന പ്രത്യേകതയും അബ്ബബ്ബയ്ക്കുണ്ട്

Leave A Reply