ഇ ഡി കേന്ദ്ര ഡയറക്ടറേറ്റിന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കൈമാറി

ഇ ഡി കേന്ദ്ര ഡയറക്ടറേറ്റിന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കൈമാറി. തുടർ തീരുമാന൦ രഹസ്യമൊഴി പരിശോധിച്ച ശേഷം എടുക്കും. മൊഴി കേന്ദ്ര ഇ ഡിക്ക് അനുമതി ലഭിച്ചാൽ എടുക്കും.കൂടാതെ സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകും. ആവശ്യം പാലക്കാട് കസബ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാണ്.

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ താന്‍ ജയിലില്‍ കിടന്ന കാലത്ത് അറിയില്ലെന്ന് പറഞ്ഞത് കള്ളമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. പല കാര്യങ്ങളും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തു. വേണ്ട സമയത്ത് ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയുടെ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു നല്‍കും. സി.പി.ഐ. എം നേതാവ് തന്റെ രഹസ്യമൊഴി ചോര്‍ത്തിയതായി സംശയം ഉണ്ടെന്നും സ്വപ്ന പറഞ്ഞു.

മുഖ്യമന്ത്രിയോ സി.പി.ഐ. എം നേതാവോ സ്വാധീനം ഉപയോഗിച്ച് മൊഴി എടുത്തിരിക്കുന്നു. എങ്ങനെയാണ് ഈ നേതാവ് മൊഴിയിലെ വൈരുദ്ധ്യം അറിഞ്ഞതെന്നും സ്വപ്ന ചോദിച്ചു. രഹസ്യമൊഴിയില്‍ നിന്ന് പിന്‍മാറില്ലെന്നും എല്ലാ പൊലീസ് സ്റ്റേഷനിലും കേസെടുത്താലും രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു വെന്നും പിന്‍മാറണമെങ്കില്‍ കൊല്ലണമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

 

Leave A Reply