ആശ്രയ ആമ്പുലൻസ് ഇന്ന് മുതൽ ഓടിത്തുടങ്ങും

ചാവക്കാട്: കഴിഞ്ഞ നാലുവർഷമായി ആതുരസേവന രംഗത്ത് സജീവമായ ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസ് സർവിസ് ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 10ന് ചാവക്കാട് മുനിസിപ്പൽ കോർണറിൽ എൻ.കെ. അക്ബർ എം.എൽ.എ താക്കോൽദാനം നിർവഹിക്കും.

വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് എം.കെ. അസ്​ലം ആംബുലൻസ് ഫ്ലാഗ്​ ഓഫ് ചെയ്യും. ചടങ്ങിൽ സാമൂഹിക-സാംസ്കാരിക വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അറിയിച്ചു.

Leave A Reply