ഇന്ന് നിയമസഭാംഗമായി ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: ഇന്ന് നിയമസഭാംഗമായി തൃക്കാക്കരയിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ മന്ദിരത്തിൽ സ്പീക്കർ മുമ്പാകെ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. ഉമ തോമസ് തിരുവനന്തപുരത്ത് ഇന്നലെ രാത്രിയോടെ എത്തി.

സത്യപ്രതി‍ജ്ഞക്ക് പോകുന്നത് പി ടി തോമസിന്‍റെ ഓര്‍മ്മകളുമായാണെന്നും പൂര്‍ണ്ണമായി വോട്ടര്‍മാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്നും ഉമ തോമസ് പറഞ്ഞു. മിന്നും വിജയമാണ് യുഡിഎഫ് തൃക്കാക്കരയിൽ ഉമ തോമസിലൂടെ നേടിയത്. ഉമാ തോമസ് വിജയം നേടിയത് 72767 വോട്ടുകള്‍ നേടിയാണ്.

59,839 വോട്ടുകളായിരുന്നു 2021 ൽ പി.ടി തോമസ് നേടിയത്. 12,928 വോട്ടുകൾ ഇപ്പോൾ യുഡിഎഫിന് 2021 നേക്കാൾ കൂടി. 47,752 വോട്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത്. 45510 വോട്ടാണ് കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത്. 2242 വോട്ടിന്‍റെ വർധനവ് ഇടതു വോട്ടുകളിൽ ഉണ്ടായി. 12955 വോട്ടാണ് ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ നേടിയത് . 15483 വോട്ടുകളായിരുന്നു കഴിഞ്ഞ തവണ ബിജെപി നേടിയത്. തൃക്കാക്കരയിൽ ബിജെപിക്ക് 2528 വോട്ട് ഒരു വര്‍ഷത്തിനിടെ കുറഞ്ഞു.

 

Leave A Reply