അടൂരില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടൂര്‍: അടൂരില്‍ ഉണ്ടായ കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ സംഘര്‍ഷത്തെ തുടര്‍ന്ന് അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് അടിച്ച് തകര്‍ത്ത സംഭവത്തിലാണ് അറസ്റ്റ്. മുഹമ്മദ് അനസ്, വിനീഷ്, വിഷ്ണുഗോപാല്‍, വിപിന്‍ ബാബു, റിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അടൂരില്‍ തിങ്കളാഴ്ച രാത്രി കോണ്‍ഗ്രസ് ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ ഇന്നലെ ശക്തമായ പ്രതിഷേധമാണ് ടൗണിലും പരിസരങ്ങളിലും ഉയര്‍ന്നത്. രാവിലെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. സിപിഎമ്മും ബദല്‍ പ്രകടനങ്ങളുമായി എത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ പലപ്പോഴും സംഘര്‍ഷമായി. മഹിള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാവിലെ പ്രകടനവും റോഡ് ഉപരോധവും നടത്തി. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രകടനങ്ങളും പോലീസ് സ്റ്റേഷന്‍ മാര്‍ച്ചുകളും പിന്നാലെ നടന്നു. ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കുകയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ സമരങ്ങള്‍ ശാന്തമായി.

മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഉച്ചകഴിഞ്ഞ് ടൗണില്‍ പ്രകടനം നടത്തി. വൈകുന്നേരം സിപിഎം നേതൃത്വത്തിലും വിവിധ സര്‍വീസ് സംഘടനകളുടെയും പോഷക സംഘടനകളുടെയും പ്രകടനങ്ങളും യോഗവും നടത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതിലും പ്രതിഷേധമുണ്ടായി. ഇതിനെതിരേ ഡിവൈഎഫ്‌ഐ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചും നടത്തി.
എഐവൈഎഫ് പ്രവര്‍ത്തകരും പ്രകടനവും റോഡ് ഉപരോധവും നടത്തി.

 

Leave A Reply