22കാരൻ പീഡിപ്പിച്ച 65കാരി മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി

അമ്പലപ്പുഴയിൽ 22കാരൻ പീഡിപ്പിച്ച വൃദ്ധ മരണമടഞ്ഞു. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന 65കാരിയെയാണ് പീഡിപ്പിച്ചത്. സംഭവത്തിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ ആമയിട നാഗമംഗലം കോളനിയിൽ താമസിക്കുന്ന അപ്പു എന്ന് വിളിക്കുന്ന സുനീഷിനെ (22) അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച കൊച്ചി തോപ്പുംപടിയിൽ നിന്നാണ് സുനീഷിനെ പിടികൂടുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വൃദ്ധയുടെ വീടിന്റെ മതിൽ ചാടിക്കടന്ന സുനീഷ് വാതിലിൽ മുട്ടിവിളിക്കുകയായിരുന്നു. വാതിൽ തുറന്ന വൃദ്ധയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ 65കാരിയെ രാത്രി തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചികിത്സിച്ച നഴ്സിനോടാണ് വൃദ്ധ പീഡനവിവരം ആദ്യം പറയുന്നത്. വിദഗ്ദ ചികിത്സയ്ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് ദിവസത്തെ ചികിത്സയ്ക്കൊടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

Leave A Reply