കാറുകള്‍ വാടകക്കെടുത്ത് വില്‍പന നടത്തുന്ന യുവാവ്​ അറസ്റ്റില്‍

അ​ടി​മാ​ലി: കാ​റു​ക​ള്‍ വാ​ട​ക​ക്കെ​ടു​ത്ത് ഉ​ട​മ​ക​ള​റി​യാ​തെ മ​റി​ച്ച്‌ വി​ല്‍പ​ന ന​ട​ത്തി​വ​ന്ന യു​വാവ് അറസ്റ്റിൽ.​ അ​ടി​മാ​ലി ഇ​രു​നൂ​റേ​ക്ക​ര്‍ മോ​ള​ത്ത് ജ​യ​മോ​നെ​യാ​ണ്​ (37) അ​ടി​മാ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തോ​ക്കു​പാ​റ പ​ള്ളി​പ്പു​റം വീ​ട്ടി​ല്‍ അ​നി​ല്‍കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.അ​നി​ല്‍കു​മാ​റി​ന്‍റെ കെ.​എ​ല്‍ 68 എ 9143 ​ന​മ്ബ​ര്‍ കാ​റാ​ണ് ജ​യ​മോ​ന്‍ 2,35,000 രൂ​പ​ക്ക്​ വി​റ്റ​ത്. ഈ ​കാ​ര്‍ പൊ​ലീ​സ് ക​ണ്ടെ​ത്തി. വി​വാ​ഹ അ​വ​ശ്യം പ​റ​ഞ്ഞ് ക​ഴി​ഞ്ഞ ജ​നു​വ​രി 15നാ​ണ്​ മാ​സ​വാ​ട​ക വ്യ​വ​സ്ഥ​യി​ല്‍ കാ​ര്‍ വി​ട്ടു​ന​ല്‍കി​യ​ത്.

ഒ​രു​മാ​സം ക​ഴി​ഞ്ഞ് വാ​ട​ക ആ​വ​ശ്യ​പ്പെ​ട്ട​​പ്പോ​ള്‍ ടൂ​റി​ലാ​ണെ​ന്നും തി​രി​കെ വ​രു​മ്ബേ​ള്‍ ന​ല്‍കാ​മെ​ന്നും പ​റ​ഞ്ഞു. ര​ണ്ട് മാ​സം ക​ഴി​ഞ്ഞി​ട്ടും വാ​ട​ക​യോ കാ​ര്‍ മ​ട​ക്കി ന​ല്‍കു​ക​യോ ചെ​യ്തി​ല്ല. സം​ശ​യം തോ​ന്നി​യ അ​നി​ല്‍കു​മാ​ര്‍ സ്വ​ന്ത​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തോ​ടെ ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യി. തു​ട​ര്‍ന്ന് അ​ടി​മാ​ലി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ കാ​ര്‍ വി​റ്റ​താ​യി ക​ണ്ടെ​ത്തി​യ​ത്. വാ​ങ്ങി​യ ആ​ളി​ല്‍നി​ന്ന്​ കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ജ​യ​മോ​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

സ​മാ​ന​രീ​തി​യി​ല്‍ കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മ​റ്റൊ​രു കാ​റും വാ​ട​ക​ക്കെ​ടു​ത്ത് മ​റി​ച്ച്‌ വി​റ്റ​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളിഞ്ഞിട്ടുണ്ട് . ഈ ​വാ​ഹ​ന​വും അ​ടി​മാ​ലി പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ ഇ​ത്ത​രം ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​യ​മോ​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പൊ​ലീ​സ്. പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു. അ​ടി​മാ​ലി എ​സ്.​ഐ ടി.​പി. ജൂ​ഡി, എ.​എ​സ്.​ഐ അ​ബ്ബാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave A Reply