പത്ത് മാസം പ്രായമായ കുഞ്ഞിന്‍റെ മുഖത്തടിച്ചു: പരിചാരിക അറസ്റ്റിൽ

10 മാസം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ച കേസിൽ പരിചരിക്കാനെത്തിയ സ്ത്രീ അറസ്റ്റിൽ. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യുവാണ് (48) പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെയാണ് ഇവർ അടിച്ചത്. 21നാണ് സംഭവം. കുട്ടി ഉറങ്ങാത്തതിന്റെ ദേഷ്യത്തിൽ മുഖത്തടിക്കുകയായിരുന്നു.

വീട്ടിലെ നിരീക്ഷണ കാമറയിൽ ദൃശ്യം കണ്ടതിനെ തുടർന്ന് അന്നുതന്നെ ഇവരെ ജോലിയിൽനിന്നു പറഞ്ഞു വിട്ടിരുന്നു. എന്നാൽ, കുട്ടിയുടെ ചെവിയിൽനിന്നു രക്തം വന്നതോടെയാണു ചികിത്സ തേടിയ ശേഷം ചോറ്റാനിക്കര പൊലീസിൽ പരാതി നൽകിയത്. കർണപുടത്തിനു പരിക്കേറ്റിട്ടുണ്ട്. ഇവരെ കോടതി റിമാൻഡ് ചെയ്തു.

Leave A Reply