യുവാവിന്റെ ആക്രമണത്തിൽ പരുക്കേറ്റ വയോധിക മരിച്ചു

ആലപ്പുഴ∙ യുവാവിന്റെ ആക്രമണത്തിൽ പരുക്കേറ്റ വയോധിക മരിച്ചു. ഒറ്റയ്ക്കു താമസിച്ചിരുന്ന അറുപത്തഞ്ചുകാരിയായ വയോധികയ്ക്കുനേരെ മേയ് 25നു രാത്രിയാണ് ആക്രമണമുണ്ടായത്.

സംഭവത്തിൽ അറസ്റ്റിലായ ആമയിട നാഗമംഗലം കോളനിയിൽ സുനീഷിനെ (അപ്പു –22) കോടതി റിമാൻഡ് ചെയ്തു.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വയോധിക. സുനീഷ് നേരത്തെ ഒരു വധശ്രമക്കേസിൽ പ്രതിയായിരുന്നു.

Leave A Reply