പ്രചാരണത്തിൽ നാളെ പങ്കെടുക്കാനിരിക്കെ പി സി ജോർജിന്  തടയിട്ട് പൊലീസ്

കോട്ടയംതൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നാളെ പങ്കെടുക്കാനിരിക്കെ പി സി ജോർജിന്  തടയിട്ട് പൊലീസ്. വിദ്വേഷ പ്രസംഗ കേസിൽ ഫോർട്ട്‌ അസി. കമ്മിഷണർ ഓഫീസിൽ നാളെ ഹാജരാകാനാണ് നിർദേശം. ഇതോടെ പി സി യുടെ പ്രചാരണം അനിശ്ചിതത്വത്തിൽ ആയി. സർക്കാരിന്‍റെ തൃക്കാക്കര നാടകം പുറത്തായെന്ന് പി സി ജോർജ് പ്രതികരിച്ചു. പി സി ജോർജിന്‍റെ അറസ്റ്റ് വർഗീയ വിഷം പരത്തുന്നവർക്കുള്ള ഫസ്റ്റ് ഡോസ് ആണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് നാളെ പ്രചാരണത്തിൽ മറുപടി നൽകാൻ ഇരിക്കെ ആണ് പി സി ജോർജിന് പൊലിസ് തടയിട്ടത്. വിദ്വേഷ പ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് രാവിലെ 11 മണിക്ക് ഹാജരാകണം എന്നാണ് ഫോർട്ട്‌ അസി കമ്മീഷണറുടെ നിർദേശം. ഉച്ചയ്ക്ക് ശേഷമാണ്  നോട്ടീസ് പി സി ജോർജിന്  കിട്ടിയത്.

Leave A Reply