ഹൃദയാഘാതം; സൗദിയിൽ പ്രവാസി മലയാളി മരിച്ചു

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു.കണ്ണൂർ വയത്തൂർ തൊട്ടിപ്പാലം ചെമ്പയിൽ വീട്ടിൽ അലി അഷ്‌റഫ്‌ (48) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത ഉണ്ടായി റിയാദിലെ ബദ്രിയ മെഡിക്കൽ സെന്ററിലേക്ക് പോകുന്ന വഴിയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 15 വർഷമായി സൗദിയിൽ സ്വകാര്യ കമ്പനി ജീവനക്കാരാണ്. റിയാദിൽ ഖബറടക്കും.

പിതാവ്: കുഞ്ഞുമുഹമ്മദ്. ‌മാതാവ്: നബീസ. ഭാര്യ: നബീസ ആനിക്കൽ. മക്കൾ: മുഹമ്മദ്‌ സാലിഹ്, സാജിർ ചെമ്പയിൽ, ഫാത്തിമത്ത് സജ.

Leave A Reply