ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്രാനുമതി നിഷേധിച്ച സംഭവം; ഇൻഡിഗോ എയർലൈൻസിന് അഞ്ച് ലക്ഷം രൂപ പിഴ

ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ ഇൻഡിഗോ എയർലൈൻസിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇൻഡിഗോ എയർലൈൻസിനു പിഴ ചുമത്തിയത്. നിരുത്തരവാദപരമായിട്ടാണ് ഇൻഡിഗോ എയർലൈൻസിന്‍റെ സ്റ്റാഫ് ഭിന്നശേഷിയുള്ള കുട്ടിയെ കൈകാര്യം ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഡി.ജി.സി.എ അറിയിച്ചു.

“സാഹചര്യം അനുതാപത്തോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ കുട്ടി ശാന്തനാകുമായിരുന്നു. എയർലൈൻ ജീവനക്കാർ അവസരത്തിനൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടു. യാത്രാനുമതി നിഷേധിച്ചത് ഒഴിവാക്കാമായിരുന്നു. എയർലൈൻസിന് 5 ലക്ഷം രൂപ പിഴ ചുമത്തി”- ഡി.ജി.സി.എ പ്രസ്താവനയില്‍ അറിയിച്ചു.

Leave A Reply