സെൽഫി എടുക്കുന്നതിനെ മൂന്ന് കുട്ടികൾ ഒഴുക്കിൽപ്പെട്ടു

കൊല്ലം: പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനെ മൂന്ന് കുട്ടികൾ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടു. രണ്ടു പേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നാമത്തെ കുട്ടിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയോടെ ഗാന്ധി ഭവന് സമീപത്തുള്ള കുറ്റിമൂട്ടിൽ കടവിലാണ് സംഭവം.

അനുഗ്രഹ,​ സഹോദരൻ അഭിനവ് എന്നിവരാണ് രക്ഷപ്പെട്ടത്. കൂടൽ സ്വദേശിയായ അപർണയെയാണ് കാണാതായത്. സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു കുട്ടികൾ. ഉച്ചഭക്ഷണത്തിന് ശേഷം സമീപത്തെ പുഴയ്‌ക്കരികിലേക്കെത്തി സെൽഫി എടുക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

മൂന്നുപേരും ഒന്നിച്ചാണ് പുഴയിലേക്ക് വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാർ എത്തിയാണ് രണ്ടു പേരെ രക്ഷിച്ചത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്. കൊല്ലത്ത് നിന്നും സ്കൂബാ ടീമും ഇവിടെയെത്തിയിട്ടുണ്ട്. അടിയൊഴുക്ക് കൂടുതലുള്ള സ്ഥലമാണിതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Leave A Reply