ബാബർ അസം ഫാബ് ഫൈവിലേക്ക് എത്താൻ യോ​ഗ്യതയുള്ള താരം: ആശംസകൾ നേർന്ന് ദിനേശ് കാർത്തിക്

മൂന്ന് ഫോർമാറ്റിലും ബാബർ അസം മികച്ച താരമെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. വളരെ പ്രത്യേകതയുള്ള ഒരു താരമാണ് ബാബർ. അദ്ദേഹം ഇപ്പോൾ വളരെ ഗംഭീര ഫോമിലുമാണ്. ഫാബ് ഫോറിനു പകരം ഫാബ് ഫൈവിലേക്ക് എത്താനുള്ള എല്ലാ യോഗ്യതകളും അദ്ദേഹത്തിനുണ്ടെന്നും കാർത്തിക് പറഞ്ഞു.

“വളരെ മികച്ച താരമാണ് അദ്ദേഹം. അദ്ദേഹത്തിന് ഉടൻ ചില ടെസ്റ്റ് മത്സരങ്ങൾ കളിക്കാനുണ്ട്. മൂന്ന് ഫോർമാറ്റുകളിലും തകർപ്പൻ പ്രകടനങ്ങളാണ് അദ്ദേഹം നടത്തുന്നത്. വിവിധ ബാറ്റിംഗ് പൊസിഷനുകളിലും അദ്ദേഹം നന്നായി കളിച്ചു. അദ്ദേഹത്തിന് എൻ്റെ എല്ലാ വിധ ആശംസകളും. തൻ്റെ രാജ്യത്തിനായി വിശേഷപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ബാബറിനു സാധിക്കും. ഫാബ് ഫോറിനു പകരം ഫാബ് ഫൈവിലേക്ക് എത്താനുള്ള എല്ലാ യോഗ്യതകളും താരത്തിനുണ്ട്.”- കാർത്തിക് പറഞ്ഞു.

Leave A Reply