ശ്രീലങ്ക ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് പത്ത് വിക്കറ്റ് ജയം

ശ്രീലങ്ക ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിനെ 10വിക്കറ്റിന് ശ്രീലങ്ക തോൽപ്പിച്ചു. പേസർ അസിത ഫെർണാണ്ടോയുടെ (6/51) തകർപ്പൻ പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിച്ചു. മത്സരത്തിന്റെ അവസാന ദിനത്തിൽ, ഏഞ്ചലോ മാത്യൂസും (145*) ദിനേശ് ചണ്ഡിമലും (124) തമ്മിലുള്ള ഉറച്ച കൂട്ടുകെട്ട് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോറിൽ എത്താൻ സഹായിച്ചു.

ഒന്നാം ഇന്നിങ്ങ്സിൽ ബംഗ്ലാദേശ് 365 റൺസ് നേടിയപ്പോൾ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്ങ്‌സ് 506 റൺസിൽ അവസാനിച്ചു. ശ്രീലങ്ക 141 റൺസ് ലീഡ് നേടി. രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ബംഗ്ലാദേശിനെ ശ്രീലങ്ക 169 റൺസിൽ ഒതുക്കി. ഇതോടെ 29 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക വിക്കറ്റ് പോകാതെ അനായാസ ജയം സ്വന്തമാക്കി.

Leave A Reply