പരിഹാസ കമന്റിന് അതേ നാണയത്തിൽ മറുപടിയുമായി സാമന്ത: താരത്തിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് സാമന്ത. മൃഗങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്ന സാമന്ത ഇന്‍സ്റ്റഗ്രാമില്‍ തന്റെ വളര്‍ത്തുനായകളുടെ ചിത്രം പങ്കുവെയ്ക്കാറുണ്ട്. അതുപോലെ ഒരു ചിത്രം കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

വീട്ടിലെ വര്‍ക്ക് ഔട്ടും സൂര്യോദയവും വളര്‍ത്തുനായ സാഷയയുമെല്ലാം വളരെയധികം മിസ് ചെയ്യുന്നു എന്നാണ് സാമന്ത കുറിച്ചത്. ഒപ്പം, വര്‍ക്ക് ഔട്ടിന് ഇടയില്‍ സാഷയ്‌ക്കൊപ്പം എടുത്ത ചിത്രവും താരം പങ്കുവെച്ചു. എന്നാല്‍ ഈ ചിത്രം ഒരു ആരാധകന് അത്ര രസിച്ചില്ല. ‘പൂച്ചകളേയും നായകളേയും നോക്കി നിങ്ങളുടെ ജീവിതം അവസാനിക്കും’, എന്നായിരുന്നു ഒരു ആരാധകന്റെ പരിഹാസം. ഇതു കേട്ട് സാമന്ത വെറുതേയിരുന്നില്ല. കൃത്യമായ മറുപടി തന്നെ നല്‍കി. ‘ഞാന്‍ ഒരു ഭാഗ്യവതിയാണെന്ന് കരുതും’, എന്നായിരുന്നു സാമന്ത പരിഹാസ കമന്റിന് താഴെ കുറിച്ചത്.

നിലവില്‍ വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഖുഷി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കശ്മീരിലാണ് താരമുള്ളത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ഇരുവരും സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Leave A Reply