യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി

കോ​ട്ട​യം: വ​ധ​ശ്ര​മം, ക​ഠി​ന ദേ​ഹോ​പ​ദ്ര​വം തു​ട​ങ്ങി​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി.

ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി കോ​ള​നി ഭാ​ഗ​ത്ത് പി​ഷാ​ര​ത്ത് വീ​ട്ടി​ൽ സൂ​ര്യ​ദ​ത്തി​നെ​യാ​ണ്​ (22) ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചി റേ​ഞ്ച് ഡി.​ഐ.​ജി ഒ​രു വ​ർ​ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്.

ഗാ​ന്ധി​ന​ഗ​ർ, കോ​ട്ട​യം വെ​സ്റ്റ് എ​ന്നീ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ​പെ​ട്ട നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. സ​ഹോ​ദ​ര​നും കൂ​ട്ടാ​ളി​യു​മാ​യി​രു​ന്ന വി​ഷ്ണു​ദ​ത്തി​നെ 2022 ഫെ​ബ്രു​വ​രി മു​ത​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ നാ​ടു​ക​ട​ത്തി​യി​രി​ക്കു​ക​യാ​ണ്.

Leave A Reply