എയ്ഡഡ് സ്കൂൾ നിയമനം ഇപ്പോൾ പി.എസ്.സിക്ക് വിടില്ല; കോടിയരി

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ നിയമനം ഇപ്പോൾ പി.എസ്.സിക്ക് വിടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണൻ. നിലവിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയിട്ടില്ല. സർക്കാരോ പാർട്ടിയോ ചർച്ച നടത്തിയിട്ടില്ല. എല്ലാവരുമായി കൂടി​യാലോചന നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുവെന്നും കോടിയേരി പറഞ്ഞു.

എയ്ഡ് സ്കൂൾ നിയമനം പി.എസ്.സിക്ക് വിടണമെന്ന ആവശ്യം അധ്യാപക-വിദ്യാർഥി സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റ് അസോസിയേഷനുമായി ഉൾപ്പടെ ചർച്ച നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളുവെന്ന് കോടിയേരി പറഞ്ഞു.

Leave A Reply